അനിമൽ ഹാൻഡ്‌ലേഴ്‌സ് പരിശീലനം

മൃഗ സംരക്ഷണ വകുപ്പ് കണ്ണൂർ ജില്ല യിൽ അനിമൽ ഹാൻഡ്‌ലേഴ്‌സ് ആയി തിരഞ്ഞെടുത്ത 39പേർക്ക് ഇന്ന് ദയ യുടെ MASTER ANIMAL HANDLER (National Institute Of Animal Welfare, New Delhi ) രമേശ്‌ പുളിക്കൻ & ANIMAL HANDLER കൃഷ്ണൻ ടി ജെ എന്നിവർ പരിശീലനം നൽകി.
കണ്ണൂർ പയ്യാമ്പലം ബീച്ചിലും, മൃഗ സംരക്ഷണ ട്രെയിനിങ് സെന്ററിലും നടന്ന പരിശീലന പരിപാടിയുടെ ദൃശ്യങ്ങൾ പങ്ക് വയ്ക്കുന്നു.
HUMANE WAY OF DOG HANDLING (മനുഷ്യത്വം നിറഞ്ഞ നായ പിടുത്തം) എന്നത് രണ്ടു ദിവസം കൊണ്ട് പഠിക്കാവുന്ന ഒരു കാര്യം അല്ലെന്നത് ഈ മേഖലയിൽ 21വർഷം ആയി സേവനം നടത്തുന്ന ഞങ്ങൾക്ക് അറിയാം ഏങ്കിലും ഇത്തരത്തിൽ നൽകുന്ന പരിശീലനം ഈ ജോലി ചെയ്യുവാൻ നിയോഗിക്കപ്പെടുന്നവരിൽ “ദയ” നിറയ്ക്കുമെന്നും അതിലൂടെ സഹജീവികളെ ദയാപൂർവ്വം സമീപിക്കാൻ സഹായിക്കുമെന്നും പ്രത്യാശിക്കുന്നു.